ഡിസംബര്‍ ആകുമ്പോ ഉള്ളിലാകെ ഒരു രസമുള്ള കുളിരും അവാച്യമായൊരു ഉന്മേഷവും വന്നു ചേരാറുണ്ട്..ഈ സമയം വേറൊരു സ്വപ്നലോകത്തിന്റെ സ്മരണകളിലേക്ക് സ്വയം വിസ്മൃതമാകാനാണ് എനിക്കിഷ്ടം.. .പഴയ സോവിയറ്റ് നാടോടിക്കഥകളിലെ തെന്നു വണ്ടികളും മഞ്ഞിൽ പൂഴ്ന്ന നക്ഷത്ര വിളക്കുകളും വാസിലിയെവിച് എന്ന മടിയനായ പൂച്ചയും പുസ്തക മണമുള്ള രസകരമായ ആ കാലത്തിലേയ്ക്ക് വീണ്ടുമെന്നെ കൊണ്ട് പോകും..
നികിതയുടെ കൊച്ചു വാനമ്പാടിപ്പക്ഷി ഇന്നും എന്റെ നീലാകാശത്തിൽ തേനൂറുന്ന പാട്ടുകളുമായി എത്താറുണ്ട്..അപ്പൂപ്പന്റെ വീട്ടിലെ അവധിക്കാലം ചെലവഴിക്കുന്ന ഷൂരിക്കിനോട് എനിക്ക് അളവറ്റ അസൂയ തന്നെ തോന്നിയിരുന്നു.. ..അത്തരമൊരു അവധിക്കാലത്തെ ഞാനെന്നും സ്വപ്നം കണ്ടു..
കുളിരുള്ള സായാഹ്നങ്ങളും തണുത്ത കാറ്റ് വീശുന്ന രാത്രികളും ഇളംവെയില്‍ നിറഞ്ഞ പകലുകളും ...ആകെയൊരു ഉന്മേഷം, എങ്കിലും അലസതയുടെ പുതപ്പിനുള്ളിൽ ചുരുണ്ട് കൂടാനുള്ള ആഗ്രഹം.. പ്രസരിപ്പും അലസതയും കുഴഞ്ഞു മറിഞ്ഞ ഈ സ്വപ്നാടന കാലം നീളെ ചെണ്ട മേളങ്ങൾ പെരുക്കുകയും ക്രിസ്തുമസ് വിളക്കുകൽ തെളിയുകയും അങ്ങനെ പുതിയ കൊല്ലം പിറക്കുകയും ചെയ്യും..
എല്ലാവര്ക്കും ഹാപ്പി ഡിസംബർ!! :)