മഴ തകര്‍ത്തു പെയ്യുമ്പോള്‍ ഭൂമിയും ആകാശവും ഒന്നായി മാറുന്നു..
നരച്ച വെള്ളി നിറമുള്ള ഒരു വലിയ പുതപ്പു പോലെ..
മഴ നൂല് കൊണ്ട് നെയ്ത ആ പുതപ്പിനുള്ളില്‍ ഉറങ്ങാതെയു
റങ്ങുക എനിക്കിഷ്ടമാണ്..
മഴയ്ക്ക് എന്നെ ഒരു പ്യൂപ്പയാക്കി മാറ്റാന്‍ നിമിഷങ്ങള്‍ മതി...
ആഗ്രഹങ്ങളും നേട്ടങ്ങളും നഷ്ടങ്ങളും ഒന്നുമലട്ടാത്ത പ്യൂപ്പ ...
ഓര്‍മകളുടെ ഒരു നേര്‍ത്ത ആരവമായിട്ടാണ് മഴ വന്നു ചേരുക..
ഓര്‍മകളുടെ ഒരു നേര്‍ത്ത ആരവമായിട്ടാണ് മഴ വന്നു ചേരുക..
ഉയര്‍ന്നുയര്‍ന്നു ഉച്ചസ്ഥായിയില്‍ എത്തുന്ന ഒരു ക്രെഷന്ഡോ പോലെ..മഴ അവിരാമം അങ്ങനെ പെയ്യുമ്പോള്‍ പഴയ ഓര്‍മകളിലേയ്ക്ക് മടങ്ങിപ്പോകുന്നതാണ് എനിക്കിഷ്ടം..
പിന്നെ വരാനുള്ളത് പരിചിത ഗന്ധങ്ങളുടെ ഘോഷയാത്രയാണ്..
കൊട്ടത്തളത്തിന്റെ കല്‍പ്പടിക്കല്‍ പൂത്ത പിച്ചകത്തിന്റെ തീവ്ര ഗന്ധം..
പിന്നെ വരാനുള്ളത് പരിചിത ഗന്ധങ്ങളുടെ ഘോഷയാത്രയാണ്..
കൊട്ടത്തളത്തിന്റെ കല്‍പ്പടിക്കല്‍ പൂത്ത പിച്ചകത്തിന്റെ തീവ്ര ഗന്ധം..
അമ്മമ്മയുടെ ഭസ്മപ്പെട്ടിയുടെ അനിര്‍വചനീയ സുഗന്ധം...
പിന്നെ മുത്തശ്ശിയുടെ മുണ്ടു പെട്ടിയില്‍ നിന്നുയരുന്ന ചന്ദന ഗന്ധം..
മണ്ടകത്തില്‍ അണഞ്ഞു തുടങ്ങിയ തിരികളുടെ എണ്ണ മണം..
നെടുമ്പൊരയില്‍ പുഴുങ്ങിയ നെല്ലിന്റെ നനഞ്ഞ ഗന്ധം..
അടുക്കളയില്‍ നിന്നുയരുന്ന സമ്മിശ്ര ഗന്ധങ്ങള്‍...
കനലടുപ്പില് ചോറ് വേവുന്നതിന്റെ ..
ചീനച്ചട്ടിയില്‍ കടുകും മുളകും മൂക്കുന്നതിന്റെ ...എരിശ്ശേരിയില്‍ തേങ്ങ വറുത്തിടുന്നതിന്റെ...നനവ് തട്ടിയ കൊപ്രയുടെ..
അയയില്‍ ഉണങ്ങാനിട്ട തുണികള്‍ വമിപ്പിക്കുന്ന 501
ബാര്‍സോപ്പിന്റെ ..
അമ്മയുടെ തണുത്ത വയറില്‍ മുഖം ഉരുമ്മുമ്പോള്‍ രാധാസ് സോപ്പിന്റെ
സുഗന്ധം..
ഓര്‍മകളുടെ കളി വിചിത്രമാണ്..
സുഗന്ധം..
ഓര്‍മകളുടെ കളി വിചിത്രമാണ്..
പാതി പൂഴിയില്‍ മറഞ്ഞ ഒരു ജുമാന്‍ജി ബോക്സ് ല്‍ നിന്നെന്ന പോലെ പ്രകമ്പിത ശബ്ദങ്ങളുടെ അകമ്പടിയോടെ , അവ കടന്നു വരുന്നു ..
ഒന്നോ രണ്ടോ കരുക്കള്‍ നീക്കി വെക്കുകയെ വേണ്ടു..മറവിയുടെ കനത്ത കരിമ്പടങ്ങള്‍ മാറ്റി അനേകം മുഖങ്ങള്‍ ഇരുട്ടില്‍ തെളിഞ്ഞു വരും..
ഒരിക്കല്‍ ഒരു സുഹൃത്ത് ചോദിച്ചു : നിനക്ക് പറയാന്‍ ഈ ഓര്‍മകളുടെ കണക്കെ ഉള്ളോ?
അതെ... എന്റെ പക്കല്‍ ഈ കഥകളെ ഉള്ളു..
ഇവയാണ് എന്റെ വഴിവിളക്കുകള്‍..
3 comments:
ormakalude kanakku ithrayum spashttamaayi manassil sookshikkan bhagyamundaya anu, njangaleyum koode aa pazhaya nalukalilekku kondu poyathinu nandi
:) tnx to u..
Really nostalgic....
Post a Comment