വെളുത്ത പകലുകളെക്കാള്‍
ഇരുണ്ട രാത്രിയെ,
നിറഞ്ഞ വെളിച്ചത്തെക്കാള്‍
ഇരുളടച്ച മുറിയെ
ഞാന്‍ സ്നേഹിക്കുന്നു..
പവര്‍ കട്ട് എനിക്കിഷ്ടമാണ്..
ഞാന്‍ കാത്തിരിക്കും ആ അര മണിക്കൂറിന്‍റെ
സൌമ്യതയെ..
ഒരു മെഴുതിരിയുടെ അരണ്ട വെളിച്ചം
അതു മാത്രം
ഞാന്‍
അനുവദിയ്ക്കും ..
ഇരുട്ടില്‍ ഞാന്‍ വെറുതെ ചുരുണ്ട് കിടക്കും,
നീ തെക്കേ അകത്തെ ചുമന്ന മിനുസന്‍ തറയിലെ
തണുപ്പില്‍ കിടന്ന്
നിലാവിലേയ്ക്ക് ഉറ്റു നോക്കുന്നതും നോക്കി!
ടി . വിയിലെ അസഹനീയ ശബ്ദങ്ങള്‍ നമ്മെ ശല്യപ്പെടുത്തില്ല..
വെളിച്ചത്തിന്‍റെ തീയമ്പുകള്‍ കണ്ണില്‍ കുത്തി വേദനിപ്പിച്ചു കളിക്കില്ല
അരമണിക്കൂറിന്‍റെ ആ ആനന്ദം ,
വാക്കുകള്‍ക്കു താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു..
എങ്കിലും,
ഒരു ദിവസം,
(ഒരിക്കലും മറക്കാനാവാത്ത ആ ദിവസത്തെ
ഞാന്‍ ഇന്നും വെറുക്കുന്നു..)
ഒരു വലിയ പെട്ടിയില്‍ പൊതിഞ്ഞു വന്ന
ഒരു ഇന്‍വെര്‍ടര്‍,
എന്‍റെ എല്ലാ ആനന്ദങ്ങളെയും
വെളിച്ചത്തില്‍ മുക്കിക്കൊന്നു കളഞ്ഞു..
1 comment:
manoharamaaya bhavana, hats off anu
Post a Comment