ചില ചെറിയ കാര്യങ്ങള്‍ ചിലപ്പോള്‍ നമുക്കൊരു മെസ്സേജ് തരും.
ഒന്ന് റിവേര്‍സ് എടുക്കാന്‍ ഒരു ബ്രേക്ക്..
ഉദാഹരണത്തിന് ഇളം തെന്നലില്‍ ഊഞ്ഞാലാടി വെള്ളത്തിലേക്ക് എറിച്ചു
നില്‍ക്കുന്ന ഒരു പാവം ശീപോതിക്കയ്യ് ..
ഇടവഴിയിലെ വെള്ളത്തിലേയ്ക്ക് ചാഞ്ഞു,
കുളസൂരികളെ നോക്കി ഇളം പച്ചിലകള്‍ ഇളക്കി,
നേര്‍ത്ത തണ്ടില്‍ താളമിടുന്ന കാറ്റിനോട് പോലും കലഹിക്കാതെ ,
ബഹളമയവും സങ്കീര്‍ണവുമായ ഈ ലോകത്തിന്‍റെ
വിചിത്ര ഗതികളെ ക്കുറിച്ച് ഏതുമറിയാതെ
എത്ര നിഷ്കളങ്കമായ ഒരു ജീവന്‍....
എത്ര നിരുപദ്രവമായ
1 comment:
your poems give me new words, a whole new world of Malayalam words and i wonder what i was calling them till now! thank u :)
Post a Comment