Friday, October 12, 2012

ചില ഓര്‍മ്മകള്‍ പതഞ്ഞാണ് വരിക.
അറിയാത്ത ഏതോ മരത്തിന്‍റെ കറ പോലെ 
ജീവസ്സുറ്റ ഒരു ഉറവ..
എങ്കിലും അടിത്തട്ടില്‍, 
ഒരിക്കലും ഉണങ്ങാത്ത  പഴുപ്പിന്‍റെ കുത്തലും ,
വറ്റാത്ത നീരിന്‍റെ അലോസരമുണ്ടാക്കുന്ന നീറ്റലും..
ചില ഓര്‍മ്മകള്‍ അങ്ങനെയാണ്..
വിരല്‍ വിറച്ചു തെന്നി തെറിച്ചപ്പോള്‍ 
കീ പാഡ് പോലും പറയുന്നു : നിങ്ങള്‍ എന്‍ടര്‍  ചെയ്ത പാസ് വേര്‍ഡ് തെറ്റാണ്! 
എന്നിട്ടോ?
ഒടുവില്‍ മരക്കറയുടെ സാന്ത്വനത്തില്‍  കുന്തം മറിഞ്ഞു, 
നിലാവ് കണ്ട കോഴി പോലെ 
അന്തവും കുന്തവും അറ്റ്,
നീണ്ടു നിവര്‍ന്നൊരു കിടപ്പ്! 
അതാണ്! 

2 comments:

Arjun said...

chechi
Didnt have a way to contact you. check this. http://nanowrimo.org/
I think u will b intrestd. i have joined. mail me arjunsmenon[at]gmail.com

Psychedelic blues, oranges and violets said...

Thank You for the information Arjun:) seems interesting! let me have a thorough look :)

You can contact via mail too..
My gmail id is anupama.pr@gmail.com