"ഞാന്‍ പോവുകയാണ്"
ആരവങ്ങളുടെ സ്റ്റേഷന് വിട്ടു കുതിക്കും മുന്‍പേ
തീവണ്ടി വിളിച്ചു പറഞ്ഞു..
ആരവങ്ങളുടെ സ്റ്റേഷന് വിട്ടു കുതിക്കും മുന്‍പേ
തീവണ്ടി വിളിച്ചു പറഞ്ഞു..
"എനിക്കെത്രയോ വേദനയുണ്ട്,
നിനക്കതറിയാനാവുമോ?"
തിരക്കിലമര്ന്നുപോയ പ്ലാറ്റ്ഫോമിനെ നോക്കി,
തീവണ്ടി പിറുപിറുത്തു.
"എത്രയോ വണ്ടികള്‍,
വേദന തുപ്പിയ കല്‍ക്കരിക്കനലുകള്‍,
യാത്രയയപ്പുകള്‍, ഒത്തു ചേരലുകള്‍.."
പ്ലാറ്റ് ഫോം
കണ്ണുകള്‍ ഇറുക്കിയടച്ചു.