ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികം..
നാലാമത്തേത്! അറിയാമോ! നീ വെറുതെ ചോദിച്ചു.
ബ്രൌണ്‍നിറമുള്ള ക്രിസ്ററ്ല് പാത്രം.
വെളുപ്പും മഞ്ഞയും പൂക്കള്‍.
എരിഞ്ഞു കത്തുന്ന ചുമപ്പു മെഴുതിരികള്‍..
കടും റോസ് നിറമുള്ള പനിനീരുകള്‍ വിരിഞ്ഞ ആശംസ പത്രം..
തുറന്നിട്ട ജാലകത്തിലൂടെ നീലിച്ച രാത്രി കണ്ണു ചിമ്മി...
നീ എന്നോട് , അല്ലെങ്കില്‍ ഞാന്‍ എന്നോട്,
ചോദിച്ചു,
'എന്ത് തോന്നുന്നു?"
ചാര നിറമുള്ള മേഘക്കെട്ടുകള്‍
ചെമ്മരിയാട്ടിന്‍പറ്റങ്ങളെ പോലെ,
ഇരുട്ട് തൂര്‍ന്ന രാക്കുന്നുകളില് അയവെട്ടി നടന്നു..
ഞാന്‍ പറഞ്ഞില്ല, നീയും പറഞ്ഞില്ല ഒന്നും.
എന്നാല്‍ രാത്രി,
തന്റെ നക്ഷത്രക്കണ്ണുകള്‍ വിടര്‍ത്തിപ്പറഞ്ഞു "Happy anniversary!"
2 comments:
i ve just started reading ur blog. i live yourwordings friend.
sorry, i love your wordings.
Post a Comment