ഓര്‍മ്മയുണ്ടോ ഉരുളിനെ?
നനഞ്ഞ പാടത്തും, ചരല് പാതയിലും,
നനഞ്ഞ പാടത്തും, ചരല് പാതയിലും,
ഇടവഴിയുടെ പച്ചിച്ച ഇരുളിമയിലും,
അഭിമാനത്തോടെ ഉരുട്ടിക്കൊണ്ട് നടന്ന ഉരുള്‍..
ആറ്റു നോറ്റിരുന്നു കിട്ടുന്ന ഒന്ന്...
ചിലത് ഒറ്റ ചക്രം,
ചിലവ ഇരട്ട ചക്രം..
ഇരട്ട ചക്രം ഉരുള്‍ ഉള്ളവരുടെ ഗമ..
ചിലത് ഒറ്റ ചക്രം,
ചിലവ ഇരട്ട ചക്രം..
ഇരട്ട ചക്രം ഉരുള്‍ ഉള്ളവരുടെ ഗമ..
നീണ്ട പേരക്കൊമ്പിലോ , ശീമക്കൊന്നത്തണ്ടിലോ ഉറപ്പിച്ചു,
കല്ലിലും മണ്ണിലുമുരുട്ടിയും
പൊടി തെറിപ്പിച്ചും
ഒപ്പം തിമര്‍ത്തു നടന്ന
സഹയാത്രികന്..
ഇത് പോലൊരെണ്ണം വേണമെന്ന് എത്ര കൊതിച്ചിരുന്നു,
എത്ര വാശി പിടിച്ചു കരഞ്ഞു,
എങ്കിലാണ് ഒന്ന് തരപ്പെടുക..
ഒത്തു കിട്ടിയാല്‍ പിന്നെ രാജാവ്..
ഇല്ലെങ്കില്‍ വെറും കാണി..
നിന്റെ ഉരുള്‍ കൊറച്ചുനേരം ഞാന്‍ കളിച്ചോട്ടെയെന്നു
പിറകെ നടക്കണം..
അങ്ങനെയും ഒരു കാലം...
ഇപ്പൊ ഒരു ഉരുള്‍ കണ്ടിട്ടെത്ര നാളായി...
എന്റെ ഉരുള്‍ എവിടെ കളഞ്ഞു പോയെന്നറിയില്ല
പൊട്ടക്കുളത്തിന്റെ പടവിലോ
മൂങ്ങ മൂളുന്ന പൊന്തക്കാട്ടിലോ
ഉടക്കിക്കിടക്കുന്നുണ്ടാവുമോ....
കളഞ്ഞുപോയെന്ന് മാത്രമറിയാം...
തിരിച്ചു കിട്ടില്ലെന്നും...
കളഞ്ഞുപോയെന്ന് മാത്രമറിയാം...
തിരിച്ചു കിട്ടില്ലെന്നും...
1 comment:
vingunna oru orma alle? u have to publish a collection of all ur poems anu
Post a Comment