പണ്ട് നമ്മള്‍ സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്ന കാലം,
ഇന്ന് പൊടുന്നനെ,
ഒരു മുന്നറിയിപ്പുമില്ലാതെ,
എന്നെ തേടി വന്നു..
രാജശ്രീബസ് സഡന്‍ബ്രേക്ക് ഇട്ടപ്പോള്‍,
മുന്നിലെ പെട്ടിപ്പുറത്തിരുന്ന നീ
തെറിച്ചു വീണത്...
നിന്‍റെ കയ്യിലെ പൂമ്പാറ്റയും ഒപ്പം തെറിച്ചുപോയി...
മഞ്ഞപൂക്കള്‍ക്കിടയില്‍ ഇരുന്ന വെളുത്ത മുയല്‍...
അതായിരുന്നു മുഖചിത്രം...
എന്ത് കൊണ്ടോ ആ ചിത്രം എന്നെ പിന്തുടര്‍ന്നു...
എന്നും...
4 comments:
ha ha ha kollam !!!!!!
:)) guess u remember too :D
Apo sarmila aano aa aal? :)
@ Deep,
:) hmm...pandathe sarmila...ippathe alla ;)
Post a Comment