ഞാന്‍ നിന്‍റെ പാട്ട് കേട്ട് വിസ്മയിച്ചിട്ടുണ്ട്...
എവിടെയോ ദൂരെ,
സ്ലാവിക് ചുവയുള്ള നിന്‍റെ ഭാഷയില്‍,
എനിക്കറിയാത്ത ഏതൊക്കെയോ ഈണങ്ങളില്‍
ഏറെ നേരം പാടിക്കൊണ്ടിരുന്നു.
ത്രിപര്‍ണ്ണിപ്പുല്ലിലെ തേനിനെക്കുറിച്ചും,
വസന്തത്തില്‍ വരാന്‍ പോകുന്ന ഇളം ചൂടിനെക്കുറിച്ചും.
അന്നൊക്കെ എന്‍റെ സ്വപ്നങ്ങള്‍ക്ക്
നിന്‍റെ നാട്ടിലെ മഞ്ഞിന്‍റെ നീലിച്ച വെളുപ്പും
മഞ്ഞിലൊളിച്ച സൂര്യന്‍റെ വിളര്‍പ്പുമായിരുന്നു
നിന്‍റെ നാട്ടിലെ മഞ്ഞിന്‍റെ നീലിച്ച വെളുപ്പും
മഞ്ഞിലൊളിച്ച സൂര്യന്‍റെ വിളര്‍പ്പുമായിരുന്നു
ജനലരുകിലുള്ള നിന്‍റെ കൂട്,
നികിത നിനക്ക് കൊണ്ടുവരുന്ന പുഴുക്കള്‍,
വാസിലിഎവിച്ച് എന്ന പൂച്ച
അഹിള്‍ക്ക എന്ന വളര്‍ത്തു മുള്ളന്‍ പന്നി,
എന്‍റെ ഉഷ്ണ മേഖലാ പ്രദേശം നിറയെ
മഞ്ഞു പെയ്യിച്ചു കൊണ്ടേയിരുന്നു..
മഞ്ഞു പെയ്യിച്ചു കൊണ്ടേയിരുന്നു..
തോട്ടത്തില്‍ ഇല പൊഴിഞ്ഞു തുടങ്ങിയപ്പോള്‍,
കാട്ടു മൈനകള്‍ക്കൊപ്പം നീ വടക്കോട്ട് പറന്നു പോയി.
എങ്കിലും,
നികിതയുടെ മോഹിപ്പിക്കുന്ന മഞ്ഞു നാടും,
തെന്നിയിറങ്ങുന്ന ഹിമ വണ്ടികളും,
ഒപ്പം മധുരമേറിയ നിന്‍റെ പാട്ടും,
എന്‍റെ ചൂട് കാലത്തെ എന്നും ഭ്രമിപ്പിക്കുന്നു..
6 comments:
ayyo ,marannirunna oru lokam, nikithayude balyam, chukkum gekkum, ormakilekku kondu poyathinu nandi priya suhruthe
Chukkum Gekkum ente favorites aanu...aa bokk kittumo? njan evideyokke anveshichu!! :((((
oh my!!! enikku vaakukal kittunnilla...nikitha, avante amma, gouravakkaranaya adhyaapakan, gymnasium ennu vilikkunna avante school, aa thennupalaka, pinne avanu vallaatha ishtam thonnunna leela...ormakal, anubhoothikal, enthoru thilakkamaanavakku...manjinu ithra ooshmalatha kondu varaanakumo? ho! thank u thank u thank u for this post...i was just googling nikithayude balyam and i stumbled on this!! can't believe i could get transported to such an ethereal, but so real, a world so fast!!
I am speechless...I am realizing that there r people who had read Nikithayude balyam..This poem is taking me to my long cherished childhood days...I still cant believe my eyes.Yes I
read this!Thank you for the poem
Thank you all..:)
Can you get me a copy of this book please? ?? My number is 9900366117 sandeep
Post a Comment