നാരങ്ങാ വെള്ളവും, ഐശും വെള്ളവും
ചൂട് ചായയും വരെ വലിച്ചു കുടിച്ച
എന്റെ ആദ്യത്തെ സ്ട്രോ..പപ്പായത്തണ്ട്..
അന്നൊക്കെ,
സിനിമയിലും വലിയ തെരുവിലെ കടകളിലും ,
മാത്രമേ സ്ട്രോ കണ്ടിരുന്നുള്ളൂ..
അപ്പോള്‍ തുടങ്ങിയ മോഹമാണ്
ഒരെണ്ണം സ്വന്തമായി വേണമെന്ന്.
അതൊരു ചെത്തിയ പപ്പായത്തണ്ടില്‍ അവസാനിച്ചു..
വലിയ ഗുളു ഗുളു ശബ്ദത്തില്‍,
ചെറുതല്ലാത്ത കറച്ച ചുവയോടെ
ചായയും കാപ്പിയും നാരങ്ങ വെള്ളവുമെല്ലാം തകര്‍ത്തുല്ലസിച്ചു
അകത്തേയ്ക്കു കേറി പോയി.
പിന്നെ ഇത്രേം കാലങ്ങള്‍ക്കു ശേഷം ഇന്നാണ്
കഫെ കോഫിഡേയിലെ തണുപ്പില്‍
ബോബ്ഡിലന്റെ "കാറ്റില്‍ മുഴങ്ങുന്ന" ഗാനം കേട്ട്
ഐറിഷ് കോഫീയുടെ സുഖമുള്ള ചവര്‍പ്പില്‍ മുങ്ങിമരിക്കാന്‍ തുടങ്ങിയപ്പോ,
മറവി ഇഷ്ടമല്ലാത്ത ഏതോ ഒരു കുറുമ്പന് മെമ്മറി യൂണിറ്റ്
പഴയ പപ്പായത്തണ്ടിനെ
കാറ്റിരമ്പും വേഗത്തില്‍
എയ്തു വിട്ടത്..
5 comments:
aha...nannayitundallo
pappayathand stro aayittalla, pand cpm kaar pantham aayitt upayogichittund..
kerosene nirach kathikkum..ennitt raathri oru pokkaa..
:)
This one really took me back to those golden days,though we used that to make soap bubbles....totally forgotten chapter of life :(
entha parayuka anu, aa ormayum athile kavarppum alla, enne aakarshichathu, aa orma thirike vanna vivaranathile puthumayum, pinne aa pazhamayum ippozhathe jeevithavum thammilulla contrastum aanu
Post a Comment